“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി
സംസ്ഥാനത്തെ 14000+ സ്കൂളുകള്‍, 160K+ അധ്യാപകര്‍, 20K+ അധ്യാപകേതര ജീവനക്കാരെ പൊതുവിദ്യാഭ്യാസവകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്നു.[സമേതം -സമ്പൂര്‍ണ സ്കൂള്‍ ഡാറ്റാബാങ്ക്, സ്കൂള്‍ വിക്കി – ഓരോ വിദ്യാലയത്തിന്റെയും സ്വന്തം വിക്കി]. സ്കൂള്‍ വിദ്യാഭ്യാസം നേടുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും ശാരീരികവും മാനസികവുമായ വികാസത്തില്‍ വകുപ്പ് മഹത്തായ പങ്ക് വഹിക്കുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ തലങ്ങളിലെയും വിദ്യാഭ്യാസ സൗകര്യങ്ങളില്‍ വമ്പിച്ച വളര്‍ച്ചയുണ്ടായിട്ടുണ്ട്. സൗകര്യങ്ങള്‍ ഇന്നത്തെ നിലയിലെത്തുന്നതില്‍ സ്വകാര്യ-പൊതുമേഖലകള്‍ ഒരുമിച്ച് നിര്‍ണായക പങ്കുവഹിച്ചു, ഈ മേഖലയിലെ അവരുടെ സംഭാവന ശ്രദ്ധേയമാണ്. പ്രീ-പ്രൈമറിതലം മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസവും അധ്യാപക പരിശീലനവും വകുപ്പാണ് നടത്തുന്നത്.
സാമൂഹിക വികസനത്തിലും ജീവിത നിലവാരത്തിലും കേരളത്തിന്റെ നേട്ടങ്ങള്‍ പ്രചോദനപരവും പ്രോത്സാഹജനകവുമാണ്. ലോകത്തിലെ വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന മാനവവികസന സൂചിക സംസ്ഥാനം കൈവരിച്ചു.സമൂഹം വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം കല്പ്പിക്കുന്നു,കേരളത്തിലെ വിദ്യാലയം യഥാര്‍ത്ഥത്തില്‍ സാമൂഹിക സൂക്ഷ്മലോകത്തിന്റെ കേന്ദ്രമാണ്.മെച്ചപ്പെട്ട വിദ്യാഭ്യാസം ജനങ്ങളുടെ അഭിലാഷങ്ങളെ ജ്വലിപ്പിക്കുന്നു,വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം എങ്ങനെ മെച്ചപ്പെടുത്താം എന്നതാണ് പ്രധാന ശ്രദ്ധ.
- എല്ലാ കുട്ടികള്‍ക്കും തുല്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നത് അവരെ ഉല്‍പ്പാദനക്ഷമതയുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പൗരന്മാരാക്കി മാറ്റുന്നു.
- ഉചിതമായ സ്കൂള്‍ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനും സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ പങ്കാളികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും
- മതിയായ വിഭവങ്ങള്‍ അനുവദിക്കുന്നതിനും നിയമപരവും വ്യവസ്ഥാപിതവുമായ ചട്ടക്കൂടുകള്‍ വിഭാവനം ചെയ്യുന്നതിനും
- സമൂഹപങ്കാളിത്തത്തോടെയുള്ള കാര്യപരിപാടികളുടെയും പദ്ധതികളുടെയും രൂപീകരണം
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതിയിൽ നിന്നും സർക്കാർ ഏറ്റെടുത്ത സ്കൂളിൽ സേവനം അനുഷ്ഠിച്ച് വരുന്ന ഹൈസ്കൂൾ പ്രധാനാധ്യാപകരുടെ സീനിയോറിറ്റി പട്ടികയുടെ കരട് പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച്
- തമിഴ് ലിംഗ്വിസ്റ്റിക്സ് മൈനോറിറ്റി ഹൈസ്കൂളുകള്‍ – പ്രഥമാദ്ധ്യാപകരുടേയും / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പൊതുസ്ഥലം മാറ്റം (2025-26) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച് :-
- കന്നട ഭാഷാ ന്യൂനപക്ഷ സ്കൂളുകൾ/ ഉപജില്ല വിദ്യാഭ്യാസ ഓഫീസുകള്‍ – പ്രധാന അധ്യാപകൻ/ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ തസ്തികയിലെ (ഔട്ട് ഓഫ് ടേണ്‍) സ്ഥാനക്കയറ്റം – സീനിയോരിറ്റി ലിസ്റ്റ് -സാധ്യത പട്ടിക പ്രസിദ്ധീകരിക്കുന്നത് – സംബന്ധിച്ച് :
- Ratio Promotion- Senior Superintendent- Reg
- ഹൈസ്കൂൾ വിഭാഗം (8, 9, 10 ക്ലാസുകള്‍ക്ക്) അധികപ്രവൃത്തി സമയം നിശ്ചയിച്ചുകൊണ്ട് പുതുക്കിയ ക്ലാസ് സമയക്രമം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
- സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം – യു.പി (5 മുതല്‍ 7 വരെ ക്ളാസ്സുകള്‍), ഹൈസ്കൂള്‍ വിഭാഗം (8 മുതല്‍ 10 വരെ ക്ളാസ്സുകള്‍ ) അധികപ്രവൃത്തിദിനം നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
- പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യപുരസ്കാരം 2024-25-സംബന്ധിച്ച്
- പാഠപുസ്തക വിഭാഗഠ – 2025-26 – അദ്ധ്യയന വര്‍ഷത്തെ 1 മുതല്‍ 10 ക്ലാസ്സുകളിലേയ്ക്ക് ആവശ്യമായ അധിക പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റ് TBMS (Text Book Supply Monitoring System) മുഖേന ഓണ്‍ലൈനായി നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
- 2025-26 അക്കാദമിക വര്‍ഷം മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിര്‍ണയത്തിനായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് പൊതു മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു