“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി
സംസ്ഥാനത്തെ 14000+ സ്കൂളുകള്‍, 160K+ അധ്യാപകര്‍, 20K+ അധ്യാപകേതര ജീവനക്കാരെ പൊതുവിദ്യാഭ്യാസവകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്നു.[സമേതം -സമ്പൂര്‍ണ സ്കൂള്‍ ഡാറ്റാബാങ്ക്, സ്കൂള്‍ വിക്കി – ഓരോ വിദ്യാലയത്തിന്റെയും സ്വന്തം വിക്കി]. സ്കൂള്‍ വിദ്യാഭ്യാസം നേടുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും ശാരീരികവും മാനസികവുമായ വികാസത്തില്‍ വകുപ്പ് മഹത്തായ പങ്ക് വഹിക്കുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ തലങ്ങളിലെയും വിദ്യാഭ്യാസ സൗകര്യങ്ങളില്‍ വമ്പിച്ച വളര്‍ച്ചയുണ്ടായിട്ടുണ്ട്. സൗകര്യങ്ങള്‍ ഇന്നത്തെ നിലയിലെത്തുന്നതില്‍ സ്വകാര്യ-പൊതുമേഖലകള്‍ ഒരുമിച്ച് നിര്‍ണായക പങ്കുവഹിച്ചു, ഈ മേഖലയിലെ അവരുടെ സംഭാവന ശ്രദ്ധേയമാണ്. പ്രീ-പ്രൈമറിതലം മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസവും അധ്യാപക പരിശീലനവും വകുപ്പാണ് നടത്തുന്നത്.
സാമൂഹിക വികസനത്തിലും ജീവിത നിലവാരത്തിലും കേരളത്തിന്റെ നേട്ടങ്ങള്‍ പ്രചോദനപരവും പ്രോത്സാഹജനകവുമാണ്. ലോകത്തിലെ വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന മാനവവികസന സൂചിക സംസ്ഥാനം കൈവരിച്ചു.സമൂഹം വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം കല്പ്പിക്കുന്നു,കേരളത്തിലെ വിദ്യാലയം യഥാര്‍ത്ഥത്തില്‍ സാമൂഹിക സൂക്ഷ്മലോകത്തിന്റെ കേന്ദ്രമാണ്.മെച്ചപ്പെട്ട വിദ്യാഭ്യാസം ജനങ്ങളുടെ അഭിലാഷങ്ങളെ ജ്വലിപ്പിക്കുന്നു,വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം എങ്ങനെ മെച്ചപ്പെടുത്താം എന്നതാണ് പ്രധാന ശ്രദ്ധ.
- എല്ലാ കുട്ടികള്‍ക്കും തുല്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നത് അവരെ ഉല്‍പ്പാദനക്ഷമതയുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പൗരന്മാരാക്കി മാറ്റുന്നു.
- ഉചിതമായ സ്കൂള്‍ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനും സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ പങ്കാളികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും
- മതിയായ വിഭവങ്ങള്‍ അനുവദിക്കുന്നതിനും നിയമപരവും വ്യവസ്ഥാപിതവുമായ ചട്ടക്കൂടുകള്‍ വിഭാവനം ചെയ്യുന്നതിനും
- സമൂഹപങ്കാളിത്തത്തോടെയുള്ള കാര്യപരിപാടികളുടെയും പദ്ധതികളുടെയും രൂപീകരണം
- മാർച്ച് 31 വരെയുള്ള കാലയളവിലെ സ്കൂൾതല പ്രവർത്തനങ്ങളുടെ ആസൂത്രണവും അവലോകനവും സംബന്ധിച്ച്
- സർക്കാർ സ്കൂൾ അധ്യാപകരുടെ സഹതാപാർഹ സാഹചര്യത്തിന്മേൽ അന്തർജില്ലാ സ്ഥലം മാറ്റത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നത് – സംബന്ധിച്ച്
- സീനിയോറിറ്റി – 01.01.2017 മുതൽ 31.12.2017 -വരെ സ്ഥാനക്കയറ്റം ലഭിച്ച ജൂനിയർ സൂപ്രണ്ടുമാരുടെ സീനിയോറിറ്റി പട്ടിക അന്തിമപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത്- സംബന്ധിച്ച്
- സീനിയർ സുപ്രണ്ടിന്റെയും തത്തുല്യ തസ്തികയിലേക്കും സ്ഥാനക്കയറ്റം നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു
- പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ പ്രധാനാധ്യാപകർ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സമാന തസ്തികകളിൽ 2020 -21 വർഷത്തേക്കുള്ള പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദംശങ്ങൾ പുറപ്പെടുവിക്കുന്നു
- പൊതുവിദ്യാഭ്യാസ വകുപ്പിലെ AA/APFO/PA to DEO എന്നീ തസ്തികകളിൽ സ്ഥലം മാറ്റം/ സ്ഥാനക്കയറ്റം നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
- ഫെയർ കോപ്പി സൂപ്രണ്ടുമാരുടെ സ്ഥാനക്കയറ്റം -ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
- പ്രധാനാധ്യാപക സ്ഥലംമാറ്റ ക്രമീകരണം -ശ്രീ മൊയ്തീൻകുഞ്ഞി കെ എം -നെ പ്രധാനാധ്യാപക തസ്തികയിൽ പ്രവേശിപ്പിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നത്
- വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ഗസറ്റഡ് ജീവനക്കാരുടെ വിരമിക്കൽ -സമ്പൂർണ അധികച്ചുമതല 01 .03 .2020 മുതൽ അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു