കേരള സംസ്ഥാന
സാക്ഷരതാ മിഷൻ അതോറിറ്റി
കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി.സാക്ഷരതയും തുടര്‍വിദ്യാഭ്യാസവും ഏകോപിപ്പിക്കുന്നതിനും സജീവമാക്കുന്നതിനുമായി 1998-ലാണ് ഇത് സ്ഥാപിതമായത്. 'എല്ലാവര്‍ക്കും വിദ്യാഭ്യാസം,എക്കാലവും വിദ്യാഭ്യാസം' എന്ന മുദ്രാവാക്യം പ്രചരിപ്പിച്ചുകൊണ്ട് 1998 ഒക്ടോബര്‍ 26-ന് കേരളം തുടര്‍വിദ്യാഭ്യാസത്തിന് തുടക്കമിട്ടു.സമ്പൂര്‍ണ സാക്ഷരതയില്‍അസൂയാവഹമായ നേട്ടം കൈവരിച്ചു.തുടര്‍വിദ്യാഭ്യാസം,സംസ്ഥാനം രൂപകല്പന ചെയ്ത് വികസിപ്പിച്ച ആജീവനാന്ത പഠന പരിപാടി എന്നിവ നടപ്പിലാക്കുന്നതിനായി KSLMA യ്ക്ക് നിലവില്‍ കേരള സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്.ജില്ലാതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ സാക്ഷരതാ മിഷനുകളാണ് മേല്‍നോട്ടം വഹിക്കുന്നത്.ഇന്ത്യാ ഗവണ്‍മെന്റിന്റെ എച്ച്ആര്‍ഡി മന്ത്രാലയത്തിന്റെ ദേശീയ സാക്ഷരതാ മിഷന്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ സേവന വിതരണ യൂണിറ്റാണ് സംസ്ഥാനത്തുടനീളം വ്യാപിച്ചുകിടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങള്‍.ആസ്ഥാനം തിരുവനന്തപുരത്താണ്.
കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി.ഇന്ത്യാ ഗവണ്‍മെന്റിന്റെ എച്ച്ആര്‍ഡി മന്ത്രാലയത്തിന്റെ ദേശീയ സാക്ഷരതാ മിഷന്‍ ആരംഭിച്ച 'സാക്ഷരതയും തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും' ഏകോപിപ്പിക്കുന്നതിനും സജീവമാക്കുന്നതിനുമായി 1998-ല്‍ സ്ഥാപിതമായി. തിരുവനന്തപുരത്താണ് ഇതിന്റെ ആസ്ഥാനം.
നിലവില്‍ സംസ്ഥാനം സ്‌പോണ്‍സര്‍ ചെയ്യുന്ന ആജീവനാന്ത പഠന പരിപാടി നാല് തുല്യതലങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു; അതായത് സ്റ്റാന്‍ഡേര്‍ഡ് 4,7,10,11,12 ആയിത്തിരിച്ചിരിക്കുന്നു.

വിലാസം:
TC 27/1461,
കോണ്‍വെന്റ് റോഡ്,
കമ്മട്ടം ലെയ്ന്‍,
വഞ്ചിയൂര്‍,
തിരുവനന്തപുരം 695035
ഫോണ്‍ :
0471-2472253,2472254
ഫാക്സ്: 0471-2462252
ഇ-മെയില്‍:
stateliteracymission@gmail.com