എസ് സീ ഇ ആർ ടി
സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസർച്ച് ആന്‍ഡ് ട്രെയിനിംഗ് (എസ്‌സിഇആര്‍ടി), പ്രീ-സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള എല്ലാ അക്കാദമിക് പ്രോഗ്രാമുകളുടെയും ആസൂത്രണം, നടപ്പാക്കല്‍,വിലയിരുത്തല്‍ എന്നിവയ്ക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. എസ്‌സിഇആര്‍ടി, കേരളം, 1994-ലാണ് സ്ഥാപിതമായത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന എജ്യുക്കേഷന്‍ (എസ്‌ഐഇ) സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പുതിയ ഊന്നല്‍ നല്‍കുന്നതിനും ദിശാബോധം നല്‍കുന്നതിനുമായി എസ്‌സിഇആര്‍ടി രൂപീകരിച്ചു. ബഹു. വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍മാനുമാണ് എസ്സിഇആര്‍ടിയുടെ ഭരണസമിതി. ഡയറക്ടര്‍, എസ്‌സിഇആർര്‍ടി ഭരണസമിതിയുടെ കൺവീനറാണ്. പാഠ്യപദ്ധതി രൂപീകരണം, പാഠപുസ്തകങ്ങള്‍ തയ്യാറാക്കല്‍, അധ്യാപകരുടെ കൈപ്പുസ്തകങ്ങള്‍, അധ്യാപക പരിശീലനം എന്നിവയുള്‍പ്പെടെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അക്കാദമിക് വശങ്ങളുമായി എസ്‌സിഇആര്‍ടി ശ്രദ്ധാലുവാണ്. സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളില്‍ ഇത് ഗവൺമെന്റിനെ ഉപദേശം നല്‍കുന്നു. എസ്‌സിഇആര്‍ടിയുടെ അക്കാദമിക പ്രവര്‍ത്തനങ്ങളും പരിപാടികളും വിവിധ വകുപ്പുകള്‍/യൂണിറ്റുകളാണ് നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ അക്കാദമിക് പ്രോജക്ടുകളും പ്രോഗ്രാമുകളും എസ്‌സിഇആര്‍ടി ആസൂത്രണം ചെയ്യുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു.
സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് & ട്രെയിനിങ് (എസ്.സി.ആര്‍.ടി )
വിദ്യാഭവന്‍,
പൂജപ്പുര പി ഓ ,
തിരുവനന്തപുരം ,
കേരളം, PIN: 695 012
director.scert@kerala.gov.in
http://www.scert.kerala.gov.in/