എസ് ഐ ഇ ടി കേരളം

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണല്‍ ടെക്നോളജി (SIET) കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ്. രാജ്യത്തെ മറ്റ് ഏഴ് എസ്.ഐ.ഇ.റ്റികളില്‍ ഒന്നാണ് എസ്.ഐ.ഇ.റ്റി കേരള. വിദ്യാഭ്യാസ വകുപ്പ്, മാനവ വിഭവശേഷി മന്ത്രാലയം, ഇന്ത്യാ ഗവണ്‍മെന്റ് 1998-ല്‍ കേരളത്തിനായി എസ്.ഐ.ഇ.റ്റി അനുവദിക്കുകയും 1999-ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും സംസ്ഥാന കാബിനറ്റ് അംഗീകരിച്ചതാണ്. വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായും പൊതുവിദ്യാഭ്യാസ സെക്രട്ടറി വൈസ് ചെയര്‍മാനായും ഉള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ആകെ 16 അംഗങ്ങളാണുള്ളത്. ദൈനംദിന ഭരണവും പൊതു മാനേജ്മെന്റും ഒരു മുഴുവന്‍ സമയ ഡയറക്ടറാണ് നിര്‍വഹിക്കുന്നത്.

ബി. അബുരാജ് (ഡയറക്ടര്‍)

ഓഫീസ്: ജഗതി,
തൈക്കാട് പി.ഒ.
തിരുവനന്തപുരം 695014
ഫോണ്‍: 0471-2338541
ഫാക്സ്: 0471-2338540
ഇ-മെയില്‍: dir.siet@kerala.gov.in
http://sietkerala.gov.in/