കൈറ്റ് (ഐടി @ സ്കൂൾ )
2001-02-ല്‍ ഐടി@സ്കൂള്‍ പ്രോജക്ട് ആയിരുന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ സ്കൂളുകളില്‍ ഐസിടി അധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊര്‍ജ്ജം നല്‍കുന്നതിനായി രൂപീകരിച്ചു.ഐടി@സ്കൂള്‍ പ്രോജക്ട് 2017 ഓഗസ്റ്റിൽ കൈറ്റ് (KITE) ആയി രൂപാന്തരപ്പെട്ടു.
സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ആദ്യ എസ്പിവി (സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ) കമ്പനിയാണ് കൈറ്റ്. ഗവൺമെന്റ് വിഭാവനം ചെയ്യുന്ന എല്ലാ പദ്ധതികളും നിരീക്ഷിക്കുന്നതിനുള്ള പരമോന്നത ബോഡിയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ധനസഹായം നല്‍കുന്ന ആദ്യത്തെ എസ്പിവിയായി കൈറ്റ് മാറി.ആര്‍ട്‌സ് & സയന്‍സ്, എഞ്ചിനീയറിംഗ് കോളേജുകള്‍,സര്‍വ്വകലാശാലകള്‍ എന്നിവയുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഐസിടി പിന്തുണ നല്‍കുന്നതിനായി കൈറ്റ് സ്ഥാപിച്ചതോടെ പൊതുവിദ്യാഭ്യാസ മേഖലയുടെ വ്യാപ്തി വര്‍ദ്ധിച്ചു.
2001-ല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഒരു പ്രോജക്ടായി, സംസ്ഥാനത്തെ ഹൈസ്കൂൾ വിഭാഗങ്ങളിൽ 2005- ല്‍. പത്താം ക്ലാസില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിര്‍ബന്ധിത വിഷയമാക്കിയതോടെയാണ് ഐറ്റി @ സ്കുളിന്റെ ആദ്യ വഴിത്തിരിവ് ഉണ്ടായത്. എഡ്യൂസാറ്റ് (EDUSAT) പ്രവര്‍ത്തനങ്ങളും സ്‌കൂളുകളിലേക്കുള്ള ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റിയും ആരംഭിച്ചു,കൂടാതെ ഐറ്റി @ സ്കുളിള്‍ നടത്തുന്ന വിക്ടേര്‍സ് (VICTERS) ചാനല്‍ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ചാനലായിരുന്നു. ഐടി@സ്കൂള്‍ 2007- 2012 കാലയളവില്‍ 4071 സ്‌കൂളുകള്‍ക്ക് കേന്ദ്രാവിഷ്‌കൃതമായ 'ഐസിടി അറ്റ് സ്കൂളുകള്‍' പദ്ധതി ഫലപ്രദമായി ഉപയോഗപ്പെടുത്തി,ഐസിടി ഇൻഫ്രാസ്ട്രക്ചർ നൽകി..പ്രൈമറി ക്ലാസ്സുകള്‍ക്ക് (കളിപ്പെട്ടി),അപ്പര്‍ പ്രൈമറി ക്ലാസ്സുകള്‍ക്ക് (ഇ@വിദ്യയും) ഐസിടി പാഠപുസ്തകങ്ങള്‍ പുറത്തിറക്കുന്നു ഒന്നാം ക്ലാസ് മുതൽ 12 വരെയുള്ള 1.50 ലക്ഷം അധ്യാപകരെ ഐസിടി നൈപുണ്യത്താല്‍ ശാക്തീകരിക്കുകയും ഐസിടി ടൂളുകള്‍ ഉപയോഗിച്ച് കൂടുതല്‍ ഫലപ്രദമായി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്തു.

എ.പി.എം.മുഹമ്മദ് ഹനീഷ് ഐ.എ.എസ് (ചെയര്‍മാന്‍)

കെ.അന്‍വര്‍ സാദത്ത്
(സിഇഒ)
കൈറ്റ് ,
ഐടി@സ്കൂള്‍ പ്രോജക്ട് ഓഫീസ് ,
പൂജപുര,
തിരുവനന്തപുരം,
കേരളം -695012,
ഇന്ത്യ
ഫോൺ: +91-471-2529800,
ഫാക്സ്- +91-471-2529810,
ഇമെയിൽ: contact@kite.kerala.gov.in
https://kite.kerala.gov.in/
സംസ്ഥാന ഗവൺമെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം സമഗ്ര ഉള്ളടക്ക പോര്‍ട്ടല്‍,സമ്പൂര്‍ണ്ണ സ്കൂള്‍ മാനേജ്‌മെന്റ് സോഫ്‌റ്റ്‌വെയര്‍,15,000 സ്‌കൂളുകളെ സംയോജിപ്പിച്ചുള്ള ഉള്ളടക്ക വികസന പ്രക്രിയയ്‌ക്കായി സ്‌കൂള്‍വിക്കി തുടങ്ങിയ സംരംഭങ്ങള്‍ കൈറ്റ് (IT@School) ആരംഭിച്ചു . ഐടി@സ്‌കൂളിന്റെ (കൈറ്റ്) സമീപകാല പ്രോഗ്രാമായ "ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം" കീഴില്‍ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികള്‍ക്ക് ആനിമേഷന്‍, സൈബര്‍ സുരക്ഷ, ഹാര്‍ഡ്‌വെയര്‍,ഇലക്ട്രോണിക്‌സ്,മലയാളം കമ്പ്യൂട്ടിംഗ് എന്നിങ്ങനെ 5 വ്യത്യസ്ത മേഖലകളില്‍ പ്രത്യേക പരിശീലനം നൽകുന്നു. ഗവൺമെന്റിനു കീഴിലുള്ള ഒരു സമ്പൂര്‍ണ്ണ കമ്പനിയിലേക്കുള്ള പരിവർത്തനത്തിലൂടെ, മുമ്പത്തെ പ്രോജക്റ്റ് പ്രവർത്തന രീതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, വിവിധ ഐസിടി പ്രോഗ്രാമുകള്‍ നടപ്പിലാക്കുന്നതിന് കൈറ്റിന്(KITE) ഇപ്പോള്‍ കൂടുതല്‍ സാധ്യതയും അധികാരവും ഉണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് സ്കൂള്‍ പരിപാടിയുടെ നടത്തിപ്പ് കൈറ്റ് (KITE) ആരംഭിച്ചുകഴിഞ്ഞു.ഇതിലൂടെ 4775 സ്കൂളുകളിലായി 45000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നു.ഇതിനായി കിഫ്ബി ഇതിനകം 493.50 കോടി രൂപ അനുവദിച്ചിട്ടുണ്ട്.