സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ മെന്റലി ചല‍ഞ്ചഡ്

സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡ് എന്ന സ്ഥാപനം,ചാരിറ്റബിള്‍ സൊസൈറ്റിയുടെ രജിസ്‌ട്രേഷന്‍ ആക്‌ട് 1995 പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു സ്വയംഭരണ സ്ഥാപനമാണ്.ഇത് 1995 ഡിസംബര്‍ 23-ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ഈ സൊസൈറ്റി നിയന്ത്രിക്കുന്നത് ഒരു ജനറല്‍ കൗണ്‍സിലും എക്‌സിക്യൂട്ടീവ് കൗണ്‍സിലും ആണ്.മാനേജ്മെന്റും കാര്യങ്ങളുടെ നിയന്ത്രണവും സ്ഥാപനത്തിന്റെ ജനറല്‍ കൗണ്‍സിലില്‍ നിക്ഷിപ്തമാണ്.സ്ഥാപനത്തിന്റെ ചെയര്‍മാന്‍ പൊതുവിദ്യാഭ്യാസമന്ത്രിയും,പൊതുവിദ്യാഭ്യാസ സെക്രട്ടറി വൈസ് ചെയര്‍മാനുമാണ്.

സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡ് (SIMC) എന്നാണ് സ്ഥാപനം അറിയപ്പെടുന്നത്. തിരുവനന്തപുരം സിറ്റിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ പാങ്ങപ്പാറയിലാണ് എസ്.എം.ഐ.സി ആസ്ഥാനം. ഈ സ്ഥാപനം താഴെപ്പറയുന്ന സേവനങ്ങള്‍ നല്‍കുന്നു.
1.സ്പെഷ്യല്‍ സ്കൂളും ഹോസ്റ്റലും
2.തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രം
3.ഡിപ്ലോമ കോഴ്സുകള്‍
4.ഏര്‍ലി ഇന്റര്‍വെര്‍ഷന്‍ യൂണിറ്റ്
5.ഫിസിയോ തെറാപ്പി
6.ഒക്യുപേഷണല്‍ തെറാപ്പി
7.സ്പീച്ച് തെറാപ്പി
8.മാതാപിതാക്കളുടെ പരിശീലന പരിപാടി
9.മൊബൈല്‍ എര്‍ലി ഇന്റര്‍വെര്‍ഷന്‍ യൂണിറ്റ്
10.ലൈബ്രറി
11.സ്പെഷ്യല്‍ ടീച്ചര്‍മാര്‍ക്കുള്ള പാഠ്യപദ്ധതി പരിശീലനം

സി.എച്ച്.മുഹമ്മദ് കോയ സ്മാരകം,
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ചഡ്‌
പാങ്ങപ്പാറ പി.ഒ., തിരുവനന്തപുരം - 695 581,
Ph: 0471 – 2418524,
ഇമെയില്‍: tvmsimc@gmail.com