“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി
സംസ്ഥാനത്തെ 14000+ സ്കൂളുകള്‍, 160K+ അധ്യാപകര്‍, 20K+ അധ്യാപകേതര ജീവനക്കാരെ പൊതുവിദ്യാഭ്യാസവകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്നു.[സമേതം -സമ്പൂര്‍ണ സ്കൂള്‍ ഡാറ്റാബാങ്ക്, സ്കൂള്‍ വിക്കി – ഓരോ വിദ്യാലയത്തിന്റെയും സ്വന്തം വിക്കി]. സ്കൂള്‍ വിദ്യാഭ്യാസം നേടുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും ശാരീരികവും മാനസികവുമായ വികാസത്തില്‍ വകുപ്പ് മഹത്തായ പങ്ക് വഹിക്കുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ തലങ്ങളിലെയും വിദ്യാഭ്യാസ സൗകര്യങ്ങളില്‍ വമ്പിച്ച വളര്‍ച്ചയുണ്ടായിട്ടുണ്ട്. സൗകര്യങ്ങള്‍ ഇന്നത്തെ നിലയിലെത്തുന്നതില്‍ സ്വകാര്യ-പൊതുമേഖലകള്‍ ഒരുമിച്ച് നിര്‍ണായക പങ്കുവഹിച്ചു, ഈ മേഖലയിലെ അവരുടെ സംഭാവന ശ്രദ്ധേയമാണ്. പ്രീ-പ്രൈമറിതലം മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസവും അധ്യാപക പരിശീലനവും വകുപ്പാണ് നടത്തുന്നത്.
സാമൂഹിക വികസനത്തിലും ജീവിത നിലവാരത്തിലും കേരളത്തിന്റെ നേട്ടങ്ങള്‍ പ്രചോദനപരവും പ്രോത്സാഹജനകവുമാണ്. ലോകത്തിലെ വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന മാനവവികസന സൂചിക സംസ്ഥാനം കൈവരിച്ചു.സമൂഹം വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം കല്പ്പിക്കുന്നു,കേരളത്തിലെ വിദ്യാലയം യഥാര്‍ത്ഥത്തില്‍ സാമൂഹിക സൂക്ഷ്മലോകത്തിന്റെ കേന്ദ്രമാണ്.മെച്ചപ്പെട്ട വിദ്യാഭ്യാസം ജനങ്ങളുടെ അഭിലാഷങ്ങളെ ജ്വലിപ്പിക്കുന്നു,വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം എങ്ങനെ മെച്ചപ്പെടുത്താം എന്നതാണ് പ്രധാന ശ്രദ്ധ.
- എല്ലാ കുട്ടികള്‍ക്കും തുല്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നത് അവരെ ഉല്‍പ്പാദനക്ഷമതയുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പൗരന്മാരാക്കി മാറ്റുന്നു.
- ഉചിതമായ സ്കൂള്‍ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനും സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ പങ്കാളികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും
- മതിയായ വിഭവങ്ങള്‍ അനുവദിക്കുന്നതിനും നിയമപരവും വ്യവസ്ഥാപിതവുമായ ചട്ടക്കൂടുകള്‍ വിഭാവനം ചെയ്യുന്നതിനും
- സമൂഹപങ്കാളിത്തത്തോടെയുള്ള കാര്യപരിപാടികളുടെയും പദ്ധതികളുടെയും രൂപീകരണം
- അക്കൗണ്ടന്റ് ജനറലിന്റെ കണക്കു പരിശോധനാ റിപ്പോർട്ടുകളിന്മേൽ കുടിശ്ശികയായിട്ടുള്ളവയ്ക്ക് മറുപടി അടിയന്തരമായി ലഭ്യമാക്കുന്നത് സംബന്ധിച്ച്
- ജീവനക്കാര്യം – ഒറ്റപ്പാലം സ്പെഷ്യൽ സ്കൂൾ (ഹിയറിംഗ് ഇംപേയർഡ്) പ്രധാനാധ്യാപക തസ്തികയിൽ താൽക്കാലിക സ്ഥാനക്കയറ്റ നിയമനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്.
- സ്പെഷ്യൽ സ്കൂളിലെ (ഹിയറിംഗ് ഇംപേയർഡ്) ഹെഡ്മിസ്ട്രസ്സ് തസ്തികയിൽ താൽക്കാലിക സ്ഥാനക്കയറ്റം വഴി ലഭിച്ച നിയമനം – പരിത്യാജ പത്രം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
- പ്രധാനാധ്യാപക തസ്തികയിൽ താത്കാലിക സ്ഥാനക്കയറ്റ നിയമനം അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.
- പൊതുവിദ്യാഭ്യാസം – അന്തർജില്ലാ സ്ഥലംമാറ്റം (ഓൺലൈൻ) 2018-19, 2019-20 വർഷങ്ങളിൽ കോടതി ഉത്തരവ് പ്രകാരം സ്റ്റേ ചെയ്ത് ലിസ്റ്റുകളിൽ (ഭാഷാ വിഷയങ്ങൾ) സ്ഥലംമാറ്റം അനുവദിക്കുന്നത് സംബന്ധിച്ച്
- മുസ്ലീം വനിതാ വിദ്യാഭ്യാസ ഇൻസ്പെക്ടർ (WIMGE) തസ്തികയിലെ നിയമനം-മുൻഗണനാ പട്ടിക തയ്യാറാക്കു ന്നതിന് അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച്.
- പ്രധാനാദ്ധ്യാപകർ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്ഥാനക്കയറ്റം -പരിത്യജപത്രം അംഗീകരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
- സമന്വയ -2019 -20 – നിയമനംഗീകാരം -അപേക്ഷകളിന്മേൽ തീരുമാനമെടുക്കുന്നതിനു നിർദേശം പുറപ്പെടുവിക്കുന്നു.
- Charge arrangement Gazetted Ministerial -1/12/2019