2024 – 25 അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്, കേരള ബുക്ക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെ.ബി. പി.എസ്) അച്ചടിച്ച പാഠപുസ്തകങ്ങള്‍ ഹബ്ബുകളില്‍ സോര്‍ട്ട് ചെയ്ത് പായ്ക്ക് ചെയ്യന്നതിനാവശ്യമായ സേവനങ്ങള്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്നതിന് അനുമതി നല്‍കിയും ആയതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരക്ക് നിശ്ചയിച്ചം ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ജോലി ചെയ്ത് വരുന്ന പാചകത്തൊഴിലാളികള്‍ക്ക് 2023 ജനുവരി മാസത്തിലെ വേതനത്തിന്റെ സംസ്ഥാന അധിക വിഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കാരണ്ടിലേക്ക് ട്രാന്‍സ്കര്‍ ചെയ്ത്കൊണ്ടും ആയത് റിലീസ് ചെയ്ത്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
2024-25 അധ്യയന വര്‍ഷത്തെ 1 മുതല്‍ 10 വരെ ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തക അച്ചടി, വിതരണം -തുക റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
C TET പ്രൈമറി സ്റ്റേജ് പാസ്സായവരെ കെ ടെറ്റ് കാറ്റഗറി 1ല്‍ നിന്നും C TET elementary stage പാസ്സായവരെ കെ-ടെറ്റ് കാറ്റഗറി ॥-ല്‍ നിന്നും മാത്രമാണ് ഒഴിവാക്കിയിട്ടുള്ളതെന്നും C TET യോഗ്യത K TET കാറ്റഗറി III, K TET കാറ്റഗറി IVഎന്നിവയ്ക്ക് പകരമായി പരിഗണിക്കുകയില്ല എന്ന് വ്യക്തത വരുത്തികൊണ്ടും അപ്രകാരം 30.08.2016 തീയതിയിലെ സ.ഉ(അച്ചടി )നം.145/2016/പൊ.വി.വ ഉത്തരവ് ഭേദഗതി ചെയ്തു കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി -പാചകത്തൊഴിലാളികള്‍ക്ക് 2023 ഡിസംബര്‍ മാസത്തിലെ വേതനത്തിന്റെ സംസ്ഥാന അധിക വിഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത്കൊണ്ടും ആയത് റിലീസ് ചെയ്ത്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
എല്‍.എ.സി – എ.ഡി.എസ് – തിരുവനന്തപുരം ജില്ല — കാട്ടാക്കട നിയോജകമണ്ഡലത്തിലെ ഉരരുട്ടമ്പലം ഗവണ്‍മെന്റ് എല്‍.പി.എസ് -ന് സ്കൂള്‍ ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെട്ടവിക്കുന്നു.
എല്‍.എ.സി – എ.ഡി.എസ് – തിരുവനന്തപുരം ജില്ല — തിരുവനന്തപൂരം നിയോജകമണ്ഡലത്തിലെ വി & എച്ച്.എസ്.എസ് മണക്കാട്; ഗവണ്‍മെന്റ് യു.പി.എസ് പാല്‍കുളങ്ങര, ഗവണ്‍മെന്റ് റ്റി.റ്റി.ഐ മണക്കാട് എന്നീ സ്കൂളുകള്‍ക്ക് ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
കേരള വിദ്യാഭ്യാസ നിയമം, ചട്ടങ്ങള്‍ എന്നിവയില്‍ കാലോചിതമായ പരിഷ്കാരങ്ങളും ആവശ്യമായ ഭേദഗതികളും വരുത്തുന്നതിന്റെ ഭാഗമായി ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചു -ഉത്തരവ് പുറപ്പെടുവിക്കുന്നു.
എല്‍.എ.സി – എ.ഡി.എസ് – മലപ്പുറം ജില്ല — മഞ്ചേരി നിയോജകമണ്ഡലത്തിലെ ഗവണ്‍മെന്റ് യു.പി.എസ്, എളങ്കൂര്‍ (പേലെപ്പുറം) സ്കൂളിന് ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
എല്‍.എ.സി – എ.ഡി.എസ് – മലപ്പുറം ജില്ല — മഞ്ചേരി നിയോജകമണ്ഡലത്തിലെ ജി.എല്‍.പി.എസ് മഞ്ചേരി (വായ്പ്പാറ പടി) , ജി.എം.എല്‍.പി.എസ് മാര്യാട് എന്നീ സ്കൂളുകള്‍ക്ക് ബസ് വാങ്ങുന്നതിന് അനുവദിച്ച തുക മാറി പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.